ഉദ്യോഗാർത്ഥി സമരം: മുഖ്യമന്ത്രിയുടെ ഇടപെടൽ, ചർച്ചയ്ക്കായി എകെ ബാലനെ നിയോഗിച്ചു

By sisira.26 02 2021

imran-azhar

 


തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിലുള്ള ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം ഒത്തുതീര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍.

 

സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി എകെ ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഇന്ന് തന്നെ ചര്‍ച്ച നടന്നേക്കും.

 

പ്രശ്‌നപരിഹാരത്തിന് അനുകൂലമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു.

OTHER SECTIONS