പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് യു​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ

By uthara.22 02 2019

imran-azhar

 

ന്യൂഡൽഹി: ചൈന നടത്തിവരുന്ന പ്രതിഷേധങ്ങളെ അവഗണിച്ച് പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് കൊണ്ട് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ രംഗത്ത് . സുരക്ഷാ കൗൺസിൽ ബോംബ് ആക്രമണത്തെ ഹീനവും ഭീരുത്വപരവുമായ രീതിയിലാണ് അപലപിക്കുന്നതായി പ്രസ്താവനയിൽ അറിയിച്ചത് .

പുൽവാമയിലുണ്ടായ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ അർധസൈനിക വിഭാഗത്തിലെ നാൽപതോളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു എന്നത് ഭീകരകരാക്രമണം ആണ് എന്ന് സുരക്ഷാ കൗൺസിൽ വിശേഷിപ്പിച്ചു . സുരക്ഷാ കൗൺസിൽ പ്രസ്താവനയിൽ ഇന്ത്യൻ സർക്കാരുമായി എല്ലാരാജ്യങ്ങളും സഹകരിക്കണമെന്നും അറിയിച്ചു .

 

എന്നാൽ ജെയ്ഷെ മുഹമ്മദിന്‍റെ പേര് പ്രസ്താവനയിൽ ഉൾ കൊള്ളിക്കരുത് എന്നും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കാഷ്മീർ എന്ന് ചേർക്കണമെന്നും ചൈന ആവശ്യമുയർത്തിയിരുന്നു . അതേ സമയം  സുരക്ഷാ കൗൺസിൽ പ്രസ്താവന നിരാകരിച്ചു .

OTHER SECTIONS