എറണാകുളത്തെ മോഷണത്തിന് പിന്നില്‍ പൂനെ സംഘം ?

By praveen prasannan.18 Dec, 2017

imran-azhar

കൊച്ചി : അടുത്തിടെ എറണാകുളത്തും മുന്പ് തിരുവനന്തപുരത്തും വീടുകളില്‍ നടന്ന കവര്‍ച്ചകള്‍ക്ക് പിന്നില്‍ ഒരേ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. പൂനെ അഹമ്മദ് നഗറില്‍ നിന്നുള്ളവരാണ് 2009ല്‍ തിരുവനന്തപുരത്ത് നടന്ന മോഷണപരന്പരയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.

ഇപ്പോഴത്തെ മോഷണപരന്പരയ്ക്ക് പിന്നിലും ഇവരാണെന്നാണ് കരുതുന്നത്. കൊച്ചി റേഞ്ച് ഐ ജി പി വിജയന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദേശം അയച്ചു.

എട്ടില്‍ കൂടുതല്‍ പേര്‍ സംഘത്തിലുണ്ടാകും. ഇവര്‍ ഹിന്ദി, ഇംഗ്ളീഷ്, മലയാളം ഭാഷകള്‍ സംസാരിക്കും. മോഷണത്തിന് വലിയ വീടുകളാണ് തെരഞ്ഞെടുക്കുന്നത്. തിരുവനന്തപുരത്ത് മുന്പ് നടന്ന മോഷണത്തെ തുടര്‍ന്ന് ഈ സംഘത്തിലെ വികാസ് ഗോഡാജി ചൌഹാന്‍ പിടിയിലായിരുന്നു. ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയതായി സംശയമുണ്ട്.

ഈ സംഘം മുന്പ് കണ്ണൂര്‍, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ട്. ആശയ വിനിമയത്തിന് സംഘത്തിന്‍റെ കൈവശം ഒരു മൊബൈല്‍ ഫോണ്‍ മാത്രമേ ഉണ്ടാകൂ. മോഷണങ്ങള്‍ക്ക് സെല്ലോടേപ്പ്, പ്ളാസ്റ്റിക് കയര്‍ എന്നിവ ഉപയോഗിക്കും.

റെയില്‍പാളത്തിന് സമീപമുള്ള വീടുകളിലാണ് പ്രധാനമായും മോഷണം. ട്രെയിനില്‍ സഞ്ചരിച്ച് വീടുകള്‍ നോക്കി വച്ച് മോഷണം നടത്തുകയാണ് രീതി.

ഈ സംഘം വീടുകളുടെ ജനാലകള്‍ ഇളക്കി മാറ്റി അകത്ത് കടക്കും. വീട്ടിലുള്ളവരെ ഉപദ്രവിക്കും. സെല്ലോടേപ്പ് ഒട്ടിച്ച് വീട്ടുകാരെ നിശബ്ദരാക്കും. കൈകാലുകള്‍ കെട്ടിയിടും. മോഷണം നടത്തുന വിടുകളില്‍ രണ്ടര മണിക്കൂര്‍ വരെ ചെലവിടുന്ന രീതിയുമുണ്ട് സംഘത്തിന്.

OTHER SECTIONS