പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 20 ലേക്ക് നീട്ടിയതായി തിരഞ്ഞെടുപ്പു കമ്മിഷന്‍

By Avani Chandra.17 01 2022

imran-azhar

 

ന്യൂഡല്‍ഹി: ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടിവെച്ചു. സംസ്ഥാനത്ത് ഫെബ്രുവരി ഇരുപതിനാകും തിരഞ്ഞെടുപ്പ് നടക്കുകയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ ഫെബ്രുവരി 14-നായിരുന്നു തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.

 

എന്നാല്‍ ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അഞ്ചു ദിവസത്തേക്ക് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടിവെച്ചത്.

 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങളുടെ തീയതിയിലും മാറ്റം വന്നിട്ടുണ്ട്. വിജ്ഞാപനം ജനുവരി 25-ന് പുറത്തിറങ്ങും. നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ഒന്നാണ്. പത്രിക പരിശോധന ഫെബ്രുവരി രണ്ടിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി നാലാണ്.

 

OTHER SECTIONS