കരിപ്പൂർ വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി വ്ലാഡിമിര്‍ പുടിന്‍

By online desk .08 08 2020

imran-azhar

 

മോസ്കോ : കരിപ്പൂർ വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിന്‍. അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പുടിൻ സന്ദേശം അയക്കുകയായിരുന്നു.


‘കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു. അപകടത്തിന് ഇരയായവരുടെ കുടുംബംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ ഘട്ടത്തില്‍ എന്റെ പിന്തുണ അറിയിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ദുരന്തത്തില്‍ പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രത്യാശിക്കുന്നു’. പുടിന്‍ സന്ദേശത്തിലൂടെ അറിയിച്ചു.


വിമാനാപകടത്തിൽ രണ്ടു പൈലറ്റുമാരടക്കം 18 പേരാണ് മരിച്ചത്. ചികിത്സയിലുള്ള 23 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.ഇതില്‍ മൂന്ന് പേര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

OTHER SECTIONS