രാജകീയ വിജയം; പി വി സിന്ധുവിന് ലോക ബാഡ്മിന്റൺ കിരീടം

By Sooraj Surendran.25 08 2019

imran-azhar

 

 

ബാസൽ (സ്വിറ്റ്സർലൻഡ്): ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യൻ താരം പി വി സിന്ധു. ഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ എതിരില്ലാത്ത രണ്ട് ഗെയിമുകൾക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. ഒകുഹാരക്കെതിരെ വ്യക്തമായ ആധിപത്യം പുലർത്തിയ സിന്ധു 21-7, 21-7 എന്ന സ്കോറിനാണ് കിരീടം ഉയർത്തിയത്. ലോക റാങ്കിങ്ങിൽ തന്നെക്കാൾ ഒരുപടി മുന്നിലാണ് ഒകുഹാര എന്നാൽ ഫൈനലിൽ ഒകുഹാരക്കെതിരെ വ്യക്തമായ ആധിപത്യം പുലർത്താൻ സിന്ധുവിന് സാധിച്ചു. 2 വർഷം മുൻപത്തെ ചരിത്ര ഫൈനലിൽ സിന്ധുവിന്റെ കണ്ണീർ വീഴ്ത്തിയ താരമാണ് ഒകുഹാര. എന്നാൽ കലാശപ്പോരാട്ടത്തിൽ എതിരാളിക്കുമേൽ അക്രമണാത്മകമായ പ്രകടനം കാഴ്ചവെക്കുകയായിരുന്നു സിന്ധു.

 

30 മിനിറ്റ് മാത്രമാണ് ഫൈനൽ മത്സരം നീണ്ടുനിന്നത്. സ്വിറ്റ്സർലൻഡിലെ ബാസലിൽ ആരാധകർക്ക് കാണാനായത് സിന്ധുവിന്റെ അളന്നുമുറിച്ച ഷോട്ടുകളും, മിന്നൽ സ്മാഷുകളുമാണ്. സിന്ധുവിന്റെ പ്രകടനത്തിനെതിരെ ഒകുഹാരയ്ക്ക് പൊരുതാൻ പോലും സാധിച്ചിരുന്നില്ല. ഇതോടെ ഒന്നാം ഫൈനലിലും, രണ്ടാം ഫൈനലിലും പിഴച്ച സിന്ധു മൂന്നാം ഫൈനലിൽ നേടി.

 

OTHER SECTIONS