ദോഹ - തിരുവനന്തപുരം സർവീസ് ഇൻഡിഗോ നിർത്തുന്നു

By Sooraj Surendran .26 04 2019

imran-azhar

 

 

ദോഹ: മെയ് 2 മുതൽ ദോഹ - തിരുവനന്തപുരം സർവീസ് ഇൻഡിഗോ താത്കാലികമായി നിർത്തുന്നു. സർവീസ് താത്കാലികമായി നിർത്തുന്ന കാര്യം ഇൻഡിഗോയുടെ ഖത്തർ ഓഫിസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം സർവീസ് ഓഗസ്റ്റിനുശേഷം പുനരാരംഭിക്കുമെന്നും ഓപ്പറേഷൻസ് വിഭാഗം മേധാവി സണ്ണി പറഞ്ഞു. ദോഹ - തിരുവനന്തപുരം സർവീസ് നിർത്തുന്നത് കുറഞ്ഞ വരുമാനക്കാരായ യാത്രക്കാരെ ദുരിതത്തിലാക്കും. ഇൻഡിഗോയിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുത്തവരോടു മുംബൈ, ഡൽഹി വഴി യാത്ര മാറ്റാനാണു മറുപടി. കേരളത്തിലെ മറ്റൊരു വിമാനത്താവളത്തിലേക്കും നേരിട്ട് ഇൻഡിഗോ ടിക്കറ്റുകൾ മാറ്റി നൽകുന്നില്ല. ട്രാവൽ ഏജൻസികളിൽ നിന്നു ടിക്കറ്റ് എടുത്തവർക്ക് ഏജൻസികൾ ടിക്കറ്റ് റദ്ദാക്കി പണം മടക്കി നൽകുകയോ അധിക തുക ഈടാക്കി ഖത്തർ എയർവേയ്സിലേക്ക് ടിക്കറ്റ് മാറ്റുകയോ ആണ് ചെയ്യുന്നത്. ജെറ്റിനു പുറമേ ഇൻഡിഗോയുടെ തിരുവനന്തപുരം സർവീസ് കൂടി നിലയ്ക്കുന്നത് ടിക്കറ്റ് ചാർജ് കുത്തനെ ഉയർത്തുന്നതിന് കരണമാകുമെന്നതിൽ സംശയമില്ല.

OTHER SECTIONS