ഖത്തര്‍ വാര്‍ത്ത ഏജന്‍സിയുടെ വെബ്‌സൈറ്റ് ചെയ്തത് യുഎഇ

By sruthy sajeev .17 Jul, 2017

imran-azhar


വാഷിംഗ്ടണ്‍: ഖത്തര്‍ വാര്‍ത്ത ഏജന്‍സിയുടെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്ത സംഭവത്തിനു പിന്നില്‍ യുഎഇയാണെന്ന് റിപേ്പാര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. മേയ് 23നാണ് ഖത്തര്‍ വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അമീറിന്റെ പേരില്‍ വ്യാജ പ്രസ്താവന പ്രസിദ്ധീകരിച്ചത്.

 

ഭീകര സംഘടനകളെ പിന്തുണച്ചുകൊണ്ടുള്ള ഈ പ്രസ്താവന ഉയര്‍ത്തിക്കാട്ടിയാണ് അയല്‍രാജ്യങ്ങള്‍ ഖത്തറിനെതിരേ പിന്നീട് ഉപരോധം ഏര്‍പെ്പടുത്തിയത്.
അതേസമയം, ഹാക്കിംഗിനു പിന്നില്‍ തങ്ങളാണെന്ന ആമേരിക്കയുടെ ആരോപണം നിഷേധിച്ച് യുഎഇ രംഗത്തെത്തി.

 

ഈ റിപേ്പാര്‍ട്ട് തെറ്റാണെന്ന് അമേരിക്കയിലെ യുഎഇ അംബാസിഡര്‍ യൂസഫ് അല്‍ ഒത്വയ്ബ പറഞ്ഞു. ഭീകര പ്രസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നുവെന്നാരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്‌റിന്‍, ഈജിപ്ത്, യെമന്‍, മാലദ്വീപ്, കിഴക്കന്‍ ലിബിയ എന്നീരാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം വിഛേദിച്ചിരിക്കുന്നത്.

 

OTHER SECTIONS