By Priya.20 05 2022
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കൂടിക്കാഴ്ച നടത്തും. ഈ മാസം 24ന് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന് അറിയിച്ചു. ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുക.
ഇരുനേതാക്കളും ക്വാഡ് സഖ്യത്തിന്റെ നാലാം ഉച്ചകോടിയിലാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുക. ഉഭയകക്ഷി ചര്‍ച്ചയില്‍ എന്തൊക്കെയാണ് ചര്‍ച്ച വിഷയമാകുക എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.ക്വാഡ് എന്നത് അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കൂട്ടായ്മാണ്.ക്വാഡിന്റെ പ്രധാന ലക്ഷ്യം ഇന്തോ പസഫിക് മേഖലയിലെ ചൈനയുടെ കടന്നുകയറ്റം തടയുക എന്നതാണ്.
ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ തുടക്കമിട്ട കൂട്ടായ്മ നിലവിലെ പ്രസിഡന്റ് ജോ ബൈഡന് വളരെ പ്രാധാന്യത്തോടെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്.മെയ് 24ന് നടക്കാനിരിക്കുന്നത് നാലാമത്തെ ക്വാഡ് ഉച്ചകോടിയാണ്. നേരത്തെ നടന്ന മൂന്ന് സമ്മേളനങ്ങളില്‍ രണ്ടെണ്ണവും കൊവിഡ് മൂലം ഓണ്‍ലൈനായിട്ടായിരുന്നു നടന്നത്.