എട്ടാമത് ക്വീര്‍പ്രൈഡ് സംഗമം കൊച്ചിയില്‍

By Anju N P.13 Aug, 2017

imran-azhar

 


അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വാഭിമാന യാത്രക്ക് കൊച്ചിസാക്ഷ്യം വഹിച്ചു. ഇത് എട്ടാം തവണയാണ് സംഗമം. കേരളത്തില്‍ നടക്കുന്നത്. മാര്‍ച്ചിന് ശേഷം ചേര്‍ന്ന പൊതു സമ്മേളനം ചലച്ചിത്ര താരം റിമ കല്ലിങ്കലും സംവിധായകന്‍ ആഷിഖ് അബുവും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

 

സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് നില്‍ക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് സാന്നിധ്യമറിയിച്ച് കൊണ്ട് ഒട്ടനേകം പ്രശസ്തരും അപ്രശസ്തരുമായ അനുഭാവികളും ആ യാത്രയില്‍ കൂടി. മഹാരാജാസിന്റെ മണ്ണില്‍ ആടിയും പാടിയും അവര്‍ ഒന്നിച്ചു.

 

നിരത്തിലെ അണി ചേരലിന് ശേഷം പൊതു സമ്മേളനത്തില്‍ ധൈര്യത്തോടെ ഉറച്ച വാക്കുകള്‍ പുറത്തേക്ക്. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവര്‍ ഉറക്കെ വിളിച്ചുപറയുകയായിരുന്നു ക്വിയര്‍ പ്രൈഡിലൂടെ.

OTHER SECTIONS