രാജ്‌നാഥ് സിങ് ഫ്രാൻസിൽ; റഫാൽ ഇന്ന് ഏറ്റുവാങ്ങും

By Chithra.08 10 2019

imran-azhar

 

പാരീസ് : ഇന്ത്യൻ വ്യോമ സേനയ്ക്ക് വേണ്ടി വാങ്ങുന്ന റഫാലിന്റെ ആദ്യ ജെറ്റ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് ഏറ്റുവാങ്ങും. ഇതിനായി കേന്ദ്രമന്ത്രി പാരീസിലെത്തിയിട്ടുണ്ട്. വ്യോമ ദിനത്തോടനുബന്ധിച്ച് മേരൈന്യാക്ക് വിമാനത്താവളത്തിൽ വെച്ചാണ് കേന്ദ്രമന്ത്രി റഫാൽ വിമാനം ഏറ്റുവാങ്ങുക.

 

36 റഫാൽ യുദ്ധവിമാനങ്ങളാണ് ഇന്ത്യ ഫ്രാൻസിൽ നിന്ന് വാങ്ങിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് രാജ്‌നാഥ് സിങ് ഫ്രാൻസിൽ എത്തിയത്. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ചയും നടത്തും.

 

റഫാൽ വിമാനം ഔദ്യോഗികമായി ഏറ്റുവാങ്ങിയ ശേഷം രാജ്‌നാഥ് സിങ് വിമാനത്തിൽ പറക്കും. ഫ്രഞ്ച് പൈലറ്റാകും വിമാനം പറപ്പിക്കുന്നത്.

OTHER SECTIONS