By Sooraj Surendran.14 11 2018
ന്യൂ ഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട വാദം അവസാനിച്ചു. നാല് മണിക്കൂറിലേറെ നീണ്ടുനിന്ന വാദപ്രതിവാദമാണ് അവസാനിച്ചത്. കേസ് വിധിപറയാൻ മാറ്റി. വാദത്തിനായി വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരെയും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിളിച്ചുവരുത്തി. കേന്ദ്രസർക്കാരിന് വേണ്ടി വാദിച്ച അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനെതിരെ ശക്തമായ ചോദ്യങ്ങളാണ് രഞ്ജൻ ഗൊഗോയ് ഉയർത്തിയത്. മാത്രമല്ല ഫാല് വിലയില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഫാൽ വിമാനക്കരാറിൽ അഴിമതിയുണ്ടെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നുമുള്ള പൊതുതാത്പര്യ ഹർജിയാണ് വിധി പറയാൻ മാറ്റിയത്.