റാഫേല്‍ യുദ്ധ വിമാനങ്ങള്‍ സമയപരിധിക്കുള്ളില്‍ ഇന്ത്യക്ക് കൈമാറുമെന്ന് ഫ്രാന്‍സ്

By praveenprasannan.02 06 2020

imran-azhar

ന്യൂഡല്‍ഹി : കോവിഡ് പശ്ചാത്തലത്തിലും സമയപരിധിക്കുള്ളില്‍ ഇന്ത്യക്ക് റാഫേല്‍ യുദ്ധ വിമാനങ്ങള്‍ കൈമാറുമെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി ടെലിഫോണില്‍ സംസാരിക്കവെയാണ് പാര്‍ലി ഇക്കാര്യം വ്യക്തമാക്കിയത്.


മേഖലയിലെ സുരക്ഷയെ സംബന്ധിച്ചും പ്രതിരോധ രംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ഇരു മന്ത്രിമാരും ചര്‍ച്ച നടത്തിയതായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.


ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സുരക്ഷ സംബന്ധിച്ചും ഇരു മന്ത്രിമാരും ചര്‍ച്ച നടത്തി.


36 റാഫേല്‍ വിമാനങ്ങള്‍ 58,000 കോടി രൂപയ്ക്ക് വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യയും ഫ്രാന്‍സും 2016 സെപ്തംബറിലാണ് കരാര്‍ ഒപ്പിട്ടത്. കോവിഡ് പശ്ചാത്തലത്തില്‍ റാഫേല്‍ വിമാനങ്ങള്‍ കൈമാറുന്നത് വൈകുമെന്ന് സംശയമുണ്ടായിരുന്നു.

OTHER SECTIONS