രഹാനെയ്ക്കും സെഞ്ച്വറി; ഇന്ത്യ മികച്ച സ്കോറിലേക്ക്

By Chithra.20 10 2019

imran-azhar

 

റാഞ്ചി : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിൽ അജിൻക്യ രഹാനെയ്ക്കും സെഞ്ച്വറി. ഓപ്പണർ രോഹിത് ശർമ്മ ഇന്നലെത്തന്നെ സെഞ്ച്വറി നേടിയിരുന്നു.

 

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 284 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഇന്നലെ കളി നിർത്തുമ്പോൾ 83 റൺസ് രഹാനെ നേടിയിരുന്നു. ആദ്യ വിക്കറ്റുകൾ നിശ്ചിത ഇടവേളകളിൽ ഇന്ത്യക്ക് നഷ്ടപ്പെട്ടപ്പോൾ തെല്ലൊന്ന് ഞെട്ടിയെങ്കിലും പിന്നാലെയെത്തിയ രഹാനെ രോഹിതിന് മികച്ച പിന്തുണ നൽകി നില ഭദ്രമാക്കുകയായിരുന്നു. മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, ക്യാപ്റ്റൻ വിരാട് കോഹ്‌ലി എന്നിവർ പെട്ടെന്ന് പവലിയനിലേക്ക് മടങ്ങിയപ്പോഴാണ് അജിൻക്യ രഹാനെ ക്രീസിൽ വരുന്നത്.

 

രോഹിതിന്റെയും രഹാനെയുടെയും മികവിൽ മിൿച സ്‌കോർ നേടാനാകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം. 206 പന്തിൽ നിന്ന് 159 റൺസ് രോഹിത് നേടിയപ്പോൾ 177 പന്തിൽ നിന്നായി 101 റൺസ് രഹാനെ നേടി.

OTHER SECTIONS