വായ്പാതട്ടിപ്പു നടത്തി നാടുവിട്ടവരെയും മോദി വിളിക്കുന്നത് 'ഭായ്' എന്ന്; രാഹുൽ ഗാന്ധി

By Sarath Surendran.17 10 2018

imran-azhar



മൊറേന : മധ്യപ്രദേശിലെ മൊറേനയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗശൈലി അനുകരിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രസംഗശൈലിയെ മിമിക്രിയാക്കി പരിഹസിക്കുകയായിരുന്നു രാഹുൽ. കഴിഞ്ഞ മൂന്നു തവണയായി ബിജെപി ഭരിക്കുന്ന സംസ്ഥാനമായ മധ്യപ്രദേശിൽ ഇത്തവണയും ശക്തമായ പോരാട്ടമാണ് നടക്കുന്നത്.


തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ പ്രധാനമന്ത്രി എന്നതിനുപകരം രാജ്യത്തിന്റെ കാവൽക്കാരൻ (ചൗക്കിധാർ) എന്നു വിളിക്കാനാണു ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കാവൽക്കാരൻ ജനങ്ങളെ വിളിക്കുന്നതാകട്ടെ സുഹൃത്തുക്കളെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം അനിൽ അംബാനി, വായ്പാതട്ടിപ്പു നടത്തി നാടുവിട്ട നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയവരെ 'ഭായ്' (സഹോദരൻ) എന്നാണു മോദി വിളിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

 

 

 

 

OTHER SECTIONS