കാർഷിക ബിൽ ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നു ; ഇത് കർഷകർക്കുള്ള മരണവാറണ്ട് - രാഹുൽ ഗാന്ധി

By online desk .20 09 2020

imran-azhar

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും രാജ്യസഭയും ലോകസഭയും പാസാക്കിയ കാർഷിക ബിൽ ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നു എന്ന് കോൺഗ്രസ് എം പി രാഹുൽ ഗാന്ധി . ഇത് കർഷകർക്കുള്ള മരണവാറണ്ട് ആണെന്നും അദ്ദേഹം പറഞ്ഞു മണ്ണിൽ നിന്നും പൊന്നു വിളയിക്കുന്ന കർഷകരെ മോദി സർക്കാർ കരയിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

 

'മണ്ണില്‍ നിന്നും പൊന്ന് വിളയിക്കുന്ന കര്‍ഷകരെ മോദി സര്‍ക്കാര്‍ കരയിപ്പിക്കുകയാണ്. കാര്‍ഷിക ബില്ലെന്ന പേരില്‍ രാജ്യസഭയില്‍ പാസായ കര്‍ഷകര്‍ക്കെതിരെയുള്ള മരണ വാറണ്ട് ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നു'.-രാഹുല്‍ ട്വീറ്റ് ചെയ്തു.കാർഷികബില്ലിനെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളിലും വൻ പ്രതിഷേധമാണ് ഉയരുന്നത് . ബിൽ കർഷക വിരുദ്ധമാണെന്ന ആരോപണവുമായി രാഹുൽ നേരത്തെയും രംഗത്തെത്തിയിരുന്നു. കാര്‍ഷിക ബില്‍ എന്ന കരിനിയമത്തിലൂടെ കര്‍ഷകര്‍ മുതലാളിത്തത്തിന്റെ അടിമകളാവുന്നുവെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.

OTHER SECTIONS