തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് രാഹുൽ ഗാന്ധി

By Sooraj Surendran .19 05 2019

imran-azhar

 

 

ന്യൂ ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷനോടുള്ള ഭയവും ബഹുമാനവും നഷ്ടപ്പെട്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ലോക്സഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പും പൂർത്തിയായതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്. നമോ ടിവി, മോദി സേന, മോദിയുടെ കേദാർനാഥ് നാടകം എന്നിവ നടന്നിട്ടും കമ്മീഷൻ കണ്ടില്ലെന്ന് നടിച്ചെന്നും രാഹുൽ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. കമ്മീഷൻ മോദിക്ക് മുന്നിൽ അടിയറവ് പറഞ്ഞെന്നും രാഹുൽ പറഞ്ഞു.

From Electoral Bonds & EVMs to manipulating the election schedule, NaMo TV, “Modi’s Army” & now the drama in Kedarnath; the Election Commission’s capitulation before Mr Modi & his gang is obvious to all Indians.

The EC used to be feared & respected. Not anymore.

— Rahul Gandhi (@RahulGandhi) May 19, 2019 " target="_blank">

OTHER SECTIONS