ബിജെപി ഭരണം രാജ്യത്തെ എല്ലാ മേഖലകളെയും തകർത്തു, മോദിക്കെതിരെ രാഹുൽ

By Web Desk.20 10 2020

imran-azhar

 

 

വയനാട്: ബിജെപി ഭരണം രാജ്യത്തെ എല്ലാ മേഖലകളെയും തകർത്തു, മോദി സർക്കാരിനെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ അന്വേഷണ ഏജൻസികൾ പോലും പ്രധാനമന്ത്രിയുടെ താല്പര്യങ്ങൾ കണ്ടറിഞ്ഞാണ് പ്രവർത്തിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്രസർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനങ്ങളുന്നയിച്ച രാഹുൽ പിണറായി സർക്കാരിനെ കുറ്റപ്പെടുത്തിയില്ല.

 

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും, ആരെയും തനിക്ക് കുറ്റപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ കേന്ദ്രമന്ത്രി ഡോ. ഹർഷവർധൻ നടത്തിയ പരാമർശം ദൗർഭാഗ്യകരമാണെന്നും രാഹുൽ കുറ്റപ്പെടുത്തി. കൊവിഡ് അവലോകന യോഗങ്ങളിൽ ജനപ്രതിനിധികൾക്ക് കൂടുതൽ അവസരം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സർക്കാരുമായി ആശയപരമായി മാത്രമാണ് അഭിപ്രായ വ്യത്യാസങ്ങളുള്ളതെന്നും സ്വർണക്കടത്ത് കേസിൽ അന്വേഷണം നടക്കുകയാണല്ലോ? സത്യം പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

 

OTHER SECTIONS