രാഹുലി​​െന്‍റ ആലിംഗനം ആവശ്യമില്ലാത്തതായിരുന്നുവെന്ന് മോദി

By BINDU PP.21 Jul, 2018

imran-azhar

 

 

ഷജനാപൂര്‍: വിശ്വാസ വോെട്ടടുപ്പിലെ രാഹുല്‍ ഗാന്ധിവിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിെന്‍റ ആലിംഗനം ആവശ്യമില്ലാത്തതായിരുന്നുവെന്ന് മോദി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച്‌ നിന്നാല്‍ അത് താമരക്ക് കൂടുതല്‍ ഗുണകരമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.പിയില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു മോദിയുടെ പ്രസ്താവന.ഞങ്ങള്‍ അവരോട് അവിശ്വാസപ്രമേയത്തിെന്‍റ ആവശ്യമെന്താണെന്ന് ചോദിച്ചു. എന്നാല്‍ അതിന് ഉത്തരം തരുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു. അവസാനം ആവശ്യമില്ലാത്ത ഒരു ആലിംഗനം മാത്രമാണ് ഉണ്ടായതെന്ന് നരേന്ദ്രമോദി പറഞ്ഞു.
പാര്‍ലമെന്‍റിലെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തബ്ധനാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആേശ്ലഷം.