നിലപാടുകള്‍ ചര്‍ച്ച ചെയ്ത് രാഹുലും മുസ്ലീം മതപണ്ഡിതരും

By Kavitha J.12 Jul, 2018

imran-azhar

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുസ്ലീം മത പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തി. ആസൂത്രണക്കമ്മീഷന്‍ മുന്‍ അംഗമായ സെയ്ദ് ഹമീദ്, പ്രൊഫ. സോയാ ഹസ്സന്‍, സച്ചാര്‍ കമ്മിറ്റിയിലെ മുന്‍ അംഗമായ സലെഹ് ഷെരീഫ്, വിദ്യാഭ്യാസ വിചക്ഷണനും പണ്ഡിതനുമായ ഇല്യാസ് മാലിക്ക് എന്നിവരുമായി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ന്യൂനപക്ഷ സെല്‍ സംഘടിപ്പിച്ച യോഗത്തിലാണ് കൂടിക്കാഴ്ചയ്ക്ക് വേദി ഒരുങ്ങിയത്.

 

യോഗം സംഘടിപ്പിച്ചത് കോണ്‍ഗ്രസ്സ് പാര്‍ട്ടി സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകളും കാഴ്ചപ്പാടുകളും വ്യക്തമാക്കുന്നതിന് വേണ്ടിയാണ്. ഇവരെക്കൂടാതെ നിരവധി അഭിഭാഷകരും ചരിത്രകാരന്മാരുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി.