കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി : കേരളത്തിൽ നിന്ന് എ.കെ.ആന്റണി, ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, പി.സി.ചാക്കോ

By BINDU PP.17 Jul, 2018

imran-azhar

 

 

ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് എ.കെ.ആന്റണി, ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, പി.സി.ചാക്കോ എന്നിവരാണ് സമിതിയിൽ. 51 അംഗങ്ങളാണു സമിതിയിലുള്ളത്. 23 അംഗങ്ങൾ, 18 സ്ഥിരം ക്ഷണിതാക്കൾ, പത്തു പ്രത്യേക ക്ഷണിതാക്കൾ എന്നിങ്ങനെയാണു സമിതിയിൽ.കോണ്‍ഗ്രസിന്‍റെ ഉന്നതാധികാര സമിതിയായ വർക്കിംഗ് കമ്മിറ്റിയിൽ 51 പേരാണുള്ളത്. . ചെറുപ്പക്കാരും പരിചയ സന്പന്നരും ചേർന്ന സമിതിയിൽ 23 പേരാണ് സ്ഥിരാംഗങ്ങൾ. 19 പേർ സ്ഥിരം ക്ഷണിതാക്കളും ഒന്പത് പ്രത്യേക ക്ഷണിതാക്കളുമുണ്ട്. സി.പി. ജോഷി, ജനാർധനൻ ദ്വിവേദി എന്നിവരെ ഒഴിവാക്കുകയും ചെയ്തു. രാഹുൽ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷമുള്ള പുതിയ പ്രവർത്തക സമിതിയുടെ ആദ്യ യോഗം അടുത്ത ഞായറാഴ്ച നടക്കും.

OTHER SECTIONS