ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തലില്‍ രാഹുല്‍ ഗാന്ധി; സമരത്തിന് പിന്തുണ നല്‍കി

By Rajesh Kumar.23 02 2021

imran-azhar

 

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി സെക്രട്ടേറിയേറ്റിനു മുന്നിലെ പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തലില്‍ എത്തി.

 

ഉദ്യോഗാര്‍ത്ഥികളുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു. രാഹുല്‍ സമരത്തിന് പിന്തുണ നല്‍കി.

 

ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ നിന്നാണ് രാഹുല്‍ ഗാന്ധി സമരപന്തലില്‍ എത്തിയത്. സിപിഒ സമര പന്തലിലാണ് രാഹുല്‍ ഗാന്ധി ആദ്യമായി എത്തിയത്.

 

ശശി തരൂര്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

 

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരമിരിക്കുന്ന സമരപന്തലിലും രാഹുല്‍ എത്തി.

 

 

 

 

 

OTHER SECTIONS