ലഖിംപൂ‍ർ ആക്രമണം: കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ്‌, രാഹുലും പ്രിയങ്കയും രാഷ്ട്രപതിയെ കണ്ടു

By Vidya.13 10 2021

imran-azhar

 

ലഖീംപൂർ: കർഷകർക്കിടയിലേക്കു വാഹനം പാഞ്ഞുകയറിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടു.വിഷയത്തിൽ സർക്കാരുമായി സംസാരിക്കുമെന്ന് രാഷ്ട്രപതി അറിയിച്ചു.

 

 


സുപ്രീം കോടതി സിറ്റിംഗ് ജഡ്ജിമാർ ലഖിംപൂർ സംഭവം അന്വേഷിക്കണമെന്നും പ്രതികളെ ശിക്ഷിക്കണമെന്നും രാഷ്ട്രപതിയെ കണ്ടശേഷം രാഹുൽ ഗാന്ധി പറഞ്ഞു.സാധാരണക്കാർക്ക് നീതി കിട്ടുമെന്ന് ഉറപ്പ് വരുത്താൻ അജയ് മിശ്രയുടെ രാജി വേണമെന്ന് പ്രിയങ്കയും പ്രതികരിച്ചു.

 

 


മരിച്ച കർഷകരുടെ കുടുംബങ്ങളെ കണ്ടിരുന്നെന്നും അവർക്ക് നീതി വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു.കേന്ദ്രമന്ത്രിയെ പുറത്താക്കാൻ രാഷ്ട്രപതി ഇടപെടണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

 

 

 

OTHER SECTIONS