ഇടതു പാർട്ടിയാണെങ്കിൽ സ്വർണം കടത്താം, സർക്കാർ ജോലി കിട്ടും: കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

By സൂരജ് സുരേന്ദ്രൻ .23 02 2021

imran-azhar

 

 

തിരുവനന്തപുരം: നിങ്ങള്‍ ഇടതുപക്ഷത്തില്‍ പെട്ട ഒരാളാണെങ്കില്‍ ഇവിടെ നിങ്ങള്‍ക്ക് ജോലി ലഭിക്കും. നിങ്ങളവരുടെ കൊടിപിടിക്കുകയാണെങ്കില്‍ ഏതളവ് വരെ സ്വര്‍ണകള്ളക്കടത്തിനും അനുവദിക്കും. നിങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നും ആ ജോലി ചെയ്യാന്‍ സാധിക്കും.

 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപന ചടങ്ങില്‍ പിണറായി സർക്കാരിനും, ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രിയുടെ ഓഫീസുള്ള ഒരാള്‍ക്കെതിരെയുള്ള കേസുകള്‍ എന്തുകൊണ്ടാണ് ഇഴഞ്ഞ് ഇഴഞ്ഞ് പോകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

 

എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ ഇടതുപക്ഷ സര്‍ക്കാരിനെ ആക്രമിക്കാത്തത്. ഇക്കാര്യങ്ങളിൽ തനിക്ക് വലിയ ആശയകുഴപ്പമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഏറ്റവും കൂടുതല്‍ ഊര്‍ജ്ജസ്വലരായ യുവാക്കളുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ എന്തുകൊണ്ടാണ് ഇവിടുത്തെ അഭ്യസ്ഥവിദ്യര്‍ക്ക് ജോലി ലഭിക്കാത്തതെന്നും രാഹുൽ ഗാന്ധി ചോദ്യം ഉന്നയിച്ചു.

 

സാധാരണക്കാരായ ചെറുപ്പക്കാർക്കു ജോലി വേണമെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിൽ അവകാശങ്ങൾക്കായി പ്രതിഷേധിക്കേണ്ടിവരും. അവർ‌ നിരാഹാരം കിടന്നാലും മുഖ്യമന്ത്രി ചർച്ച നടത്തില്ല. കാരണം അവർ ഇടതു പ്രവര്‍ത്തകരല്ല. ഇടതു പ്രവർത്തകരായിരുന്നെങ്കിൽ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിനു മുന്നിലെത്തി ചർച്ച നടത്തുമായിരുന്നെന്നും രാഹുൽഗാന്ധി പറഞ്ഞു.

 

OTHER SECTIONS