രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ശല്യപ്പെടുത്തുന്നതും വിവരമില്ലായ്‌മയുമാണെന്ന് ജെയ്റ്റ്ലി

By BINDU PP.21 Jul, 2018

imran-azhar

 

 

ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ശല്യപ്പെടുത്തുന്നതും വിവരമില്ലായ്‌മയുമാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് തയ്യാറെടുക്കുന്ന ഒരാള്‍ പറയുന്ന ഓരോ വാക്കും വിലപ്പെട്ടതായിരിക്കണം. അവതരിപ്പിക്കുന്ന വസ്തുതകള്‍ വിശ്വാസ്യതയുള്ളതാകണം. വസ്തുതകള്‍ എപ്പോഴും പവിത്രമാണ്. ഒരു ചര്‍ച്ച ഒരിക്കലും നിസ്സാരമാക്കരുത്. പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നവര്‍ അജ്ഞതയെ കൂട്ടിക്കുഴക്കില്ല- ജെയ്റ്റ്ലി പറഞ്ഞു.ഖേദകരമെന്നു പറയട്ടെ, കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റിന് ഒരു വലിയ അവസരം നഷ്ടമായി. ഇതാണ് അദ്ദേഹത്തിന്‍റെ 2019-ലെ ഏറ്റവും മികച്ച വാദമെങ്കില്‍ ദൈവം അദ്ദേഹത്തിന്‍െറ പാര്‍ട്ടിയെ രക്ഷിക്കട്ടെ- ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജെയ്റ്റ്ലിയുടെ വിമര്‍ശം.

OTHER SECTIONS