കോൺഗ്രസ് അധികാരത്തിൽ വന്നാൽ കർഷകരുടെ ഉന്നമനത്തിനായി നിലകൊള്ളുമെന്ന് രാഹുൽ ഗാന്ധി

By Sooraj S.11 10 2018

imran-azhar

 

 

ബിക്കാനിർ: കേന്ദ്രസർക്കാരിന്റെ ഭരണത്തെയും ഭരണത്തിലുണ്ടായ അപാകതകളും എടുത്ത് പറഞ്ഞ് വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. 2019ൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ കർഷകരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, കര്‍ഷകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കൂടാതെ നിലവിൽ ഏറ്റവുമധികം രൂക്ഷമായി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ് തൊഴിലില്ലായ്മ. അതിനാൽ യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിൽ കേന്ദ്രസർക്കാർ പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിക്കാനിറില്‍ മഹാസങ്കല്‍പ റാലിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. മോദി സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങളിലൊന്നുപോലും നിറവേറ്റപ്പെട്ടിട്ടില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

OTHER SECTIONS