ഉദ്യോഗാർത്ഥികൾക്ക് പിന്തുണ, പ്രതിനിധികളുമായി സംസാരിച്ചു; രാഹുൽ ഗാന്ധി സമരപ്പന്തലിൽ

By സൂരജ് സുരേന്ദ്രൻ .23 02 2021

imran-azhar

 

 

തിരുവനന്തപുരം: ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സെക്രട്ടേറിയേറ്റിന് മുന്നിൽ പിഎസ്‌സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണ നൽകി സമരപ്പന്തലിൽ എത്തി.

 

സമരം നടത്തുന്ന ഉദ്യോഗാർഥികളുടെ പ്രതിനിധികളുമായി സംസാരിച്ച അദ്ദേഹം സാഹചര്യങ്ങൾ വിലയിരുത്തി.

 

രാഹുൽ ഗാന്ധിക്കൊപ്പം ശശി തരൂർ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരും സമരപ്പന്തലിൽ എത്തി.

 

യൂത്ത് കോൺഗ്രസ് നേതാക്കൾ നിരാഹാരമിരിക്കുന്ന സമരപന്തലിലും, എൽജിഎസ് സമരപന്തലിലുമെത്തി രാഹുൽ ഗാന്ധി സ്ഥിതിഗതികൾ വിലയിരുത്തി.

 

OTHER SECTIONS