വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം; പ്രവർത്തകർക്ക് ജാഗ്രത നിർദേശം നൽകി രാഹുൽ ഗാന്ധി

By Sooraj Surendran .22 05 2019

imran-azhar

 

 

ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഏതാനും മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഫലപ്രഖ്യാപനത്തിന് മുൻപ് പ്രവർത്തകർക്ക് കർശന ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എക്സിറ്റ് പോൾ ഫലം കണ്ട് പ്രവർത്തകർ നിരാശരാകേണ്ട കാര്യമില്ലെന്നും രാഹുൽ പറഞ്ഞു. അടുത്ത 24 മണിക്കൂർ എല്ലാ പ്രവർത്തകരും കനത്ത ജാഗ്രത പാലിക്കണമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. നിലവിൽ എൻഡിഎക്ക് അനുകൂലമായ എക്സിറ്റ് പോൾ സർവ്വേ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 9 എക്സിറ്റ് പോൾ സർവ്വേകളാണ് മോദി സർക്കാർ ഭരണം തുടരുമെന്ന് അഭിപ്രായപ്പെട്ടത്. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

OTHER SECTIONS