ജവഹര്‍ലാല്‍ നെഹ്‌റു വിടപറഞ്ഞിട്ട് 56 വര്‍ഷം; സ്മരണാഞ്ജലി അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

By Abu Jacob Varghese.27 05 2020

imran-azhar

 

 

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു വിടപറഞ്ഞിട്ട് ഇന്നേയ്ക്ക് 56 വര്‍ഷം തികയുകയാണ്. ആധുനിക ഇന്ത്യയുടെ ശില്‍പിയെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. 1947 മുതല്‍ 1964 വരെ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു തന്റെ 74ാം വയസില്‍ ഡല്‍ഹിയില്‍ വച്ചാണ് അന്തരിച്ചത്.

നെഹ്‌റുവിന്റെ ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ പ്രശ്‌സതമായ വചനം പങ്കുവെച്ചു സ്മരണാഞ്ജലി അര്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ''ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ജിയുടെ മരണ വാര്‍ഷികത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു'' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു
'ബുദ്ധിമാനായാ സ്വാതന്ത്ര്യ സമരസേനാനിയും ആധുനിക ഇന്ത്യയുടെ ശില്‍പിയും ആദ്യ പ്രധാനമന്ത്രിയുമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു ജി' എന്നും രാഹുല്‍ ഗാന്ധി കുട്ടിചേര്‍ത്തു.

 

OTHER SECTIONS