എസ്‌പിജിക്ക് നന്ദി അറിയിച്ച് രാഹുലിന്റെ ട്വീറ്റ്

By Sooraj Surendran .08 11 2019

imran-azhar

 

 

ന്യൂ ഡൽഹി: നെഹ്‌റു കുടുംബാംഗങ്ങളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ നീക്കം ചെയ്തതിന് പിന്നാലെ എസ്‌പിജിക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. വർഷങ്ങളായി തന്നെയും കുടുംബത്തെയും സംരക്ഷിച്ച എസ്പിജിയിലെ എല്ലാ സഹോദരന്മാർക്കും സഹോദരിമാർക്കും ഒരു വലിയ നന്ദി, നിങ്ങളുടെ സമര്‍പ്പണത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നു രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. വെള്ളിയാഴ്ചയാണ് കേന്ദ്രസർക്കാർ മൂവരുടെയും എസ്പിജി സുരക്ഷ സിആർപിഎഫിന് നൽകിയത്. സിആർപിഎഫിന്‍റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇവർക്ക് ലഭ്യമാക്കുക.

A big thank you to all my brothers & sisters in the SPG who worked tirelessly to protect me & my family over the years. Thank you for your dedication, your constant support & for a journey filled with affection & learning. It has been a privilege. All the best for a great future.

— Rahul Gandhi (@RahulGandhi) November 8, 2019 " target="_blank">

OTHER SECTIONS