'വിമാനമല്ല വേണ്ടത്, യാത്ര സ്വാതന്ത്ര്യമാണ്'; കാഷ്മീർ ഗവർണറുടെ ക്ഷണം സ്വീകരിച്ച് രാഹുൽ ഗാന്ധി

By Sooraj Surendran.13 08 2019

imran-azhar

 

 

ശ്രീനഗർ: ജമ്മു കാഷ്‌മീരും, ലഡാക്കും സന്ദർശിക്കാനുള്ള കാഷ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ ക്ഷണം സ്വീകരിച്ച് വയനാട് എം.പി രാഹുൽ ഗാന്ധി. കാഷ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ജമ്മു കാഷ്മീരിൽ അക്രമങ്ങൾ നടന്നിട്ടുണ്ടെന്നു രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് കാഷ്മീർ ഗവർണർ സത്യപാൽ മാലിക്ക് കാര്യങ്ങൾ നിരീക്ഷിക്കാൻ രാഹുൽ ഗാന്ധിയെ കാഷ്മീരിലേക്ക് ക്ഷണിച്ചത്. വേണമെങ്കിൽ വിമാനവും അയച്ചുതരാമെന്ന് ഗവർണർ പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

Dear Governor Malik,

A delegation of opposition leaders & I will take you up on your gracious invitation to visit J&K and Ladakh.

We won’t need an aircraft but please ensure us the freedom to travel & meet the people, mainstream leaders and our soldiers stationed over there.
https:/t.co/9VjQUmgu8u

— Rahul Gandhi (@RahulGandhi) August 13, 2019 " target="_blank">

കാഷ്മീരിലേക്കുള്ള ക്ഷണം സ്വീകരിക്കുന്നുവെന്നും, യാത്ര ചെയ്യാൻ വിമാനമല്ല വേണ്ടതെന്നും, കാഷ്‌മീരിൽ കുടുങ്ങിക്കിടക്കുന്ന സൈനികരെയും, നേതാക്കളെയും കാണാൻ സഞ്ചാര സ്വാതന്ത്ര്യമാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. കാഷ്മീർ പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം എംഎൽഎ യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ കാഷ്മീരിലെത്തിയ സീതാറാം യെച്ചൂരിയെയും ഡി. രാജയെയും വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. ഈ സാഹചര്യവും കണക്കിലെടുത്തായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വിറ്ററിലെ പ്രതികരണം.

OTHER SECTIONS