രാഹുൽ ഗാന്ധിയുടെ സന്ദർശനം, നാളെ ഗതാഗത നിയന്ത്രണം

By online desk.15 04 2019

imran-azhar

 

 

ആലപ്പുഴ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിൽനാളെ ഉച്ചയ്ക്ക് 12 മണിമുതൽ വൈകിട്ട് 6 മണിവരെ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കളക്ട്രേറ്റ് മുതൽ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ വരെ യാതൊരുവിധ വാഹനഗതാഗതവും അനുവദിക്കുന്നതല്ലെന്നും അറിയിച്ചു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കുന്നതിനായി ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ആനവാതിൽ ഭാഗത്തും തണ്ണീർമുക്കം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ എസ്.ഡി.വി സ്‌കൂൾ ഗ്രൗണ്ടിലും വടക്കുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൊമ്മാടി ബൈപ്പാസിലും കൊല്ലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കളർകോട് ഭാഗത്തും പാർക്ക് ചെയ്യണമെന്നും അറിയിച്ചു.

OTHER SECTIONS