ശ്രീരാമൻ നീതിയാണ് ഒരിക്കലും അനീതിയിൽ പ്രത്യക്ഷപ്പെടാൻ കഴിയില്ല ; രാഹുൽ ഗാന്ധി

By online desk .05 08 2020

imran-azhar

 

ന്യൂഡൽഹി: രാമക്ഷേത്രനിർമാണത്തിന് തുടക്കം കുറിച്ചതിനു പിന്നാലെ ട്വീറ്റ് പങ്കുവെച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മര്യാദാപുരുഷനായ ശ്രീരാമൻ മനുഷ്യനന്മയുടെ മൂർത്തി രൂപമാണ് . ശ്രീരാമന്‍ സ്നേഹമാണെന്നും വെറുപ്പില്‍ പ്രകടമാകില്ലെന്നുമാണ് രാഹുലിന്റെ ട്വീറ്റ്. മാനവികതയുടെ സ്വരൂപമാണ് മര്യാദാപുരുഷോത്തമനായ രാമൻ.. നമ്മുടെ ഉള്ളിലെ മനുഷ്യത്വത്തിന്റെ കാതലാണ് ആ ഗുണങ്ങൾ. രാമൻ അനുകമ്പയാണ് ക്രൂരതയിൽ പ്രകടമാകില്ല . രാമൻ എന്നാൽ നീതിയാണ് ഒരിക്കലും അനീതിയുള്ള ഇടങ്ങളിൽ രാമന്റെ സാനിധ്യം ഉണ്ടാവില്ല രാഹുൽ ട്വീറ്റ് ചെയ്തു.

 


ഭൂമി പൂജയ്ക്ക് ആശംസ നേര്‍ന്ന പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് വിവാദമായിരുന്നു. ദേശീയ ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി ഭൂമിപൂജ മാറട്ടെയെന്നാണ് പ്രിയങ്ക ഗാന്ധി ഇന്നലെ ട്വിറ്ററില്‍ കുറിച്ചത്. ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത..ഇതൊക്കെയാണ് രാമൻ. രാമൻ എല്ലാവര്‍ക്കൊപ്പവും ഉണ്ട്, എല്ലാവരിലുമുണ്ട് എന്നും പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് രാഹുൽഗാന്ധിയുടെ ട്വീറ്റ്.

OTHER SECTIONS