രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി

By uthara.20 10 2018

imran-azhar

പത്തനംതിട്ട : തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ ഫസ്റ്റ് ക്ലാസ് കോടതി തള്ളി .തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നതാണ് .14ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ കൊട്ടാരക്കര സബ് ജയിലിൽ റിമാന്‍ഡ് ചെയ്തിരിക്കുന്നത് .നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേരുക, പൊലീസിന്റെ കര്‍ത്തവ്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നി വകുപ്പുകളാണ് രാഹുൽ ഈശ്വറിന് നേരെ പോലീസ് കുറ്റം ചുമത്തിയിരിക്കുന്നത് .രാഹുല്‍ ഈശ്വറിനെയും മറ്റ് 38 പേരെയും ബുധനാഴ്ചയാണ് സന്നിധാനത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തത് .

OTHER SECTIONS