സ്ത്രീകളുടെ ശൗചാലയത്തില്‍ അബദ്ധത്തില്‍ കയറി രാഹുല്‍ഗാന്ധി: ചിത്രം വൈറൽ

By BINDU PP .12 Oct, 2017

imran-azharഉദയ്പൂര്‍: മോദിയെ വിമര്‍ശിച്ച് കയ്യടി നേടുന്നതിനിടയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് പറ്റിയത് വന്‍ അക്കിടി. സ്ത്രീകളുടെ ശൗചാലയത്തില്‍ അബദ്ധത്തില്‍ കയറിയതാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ സംസാര വിഷയം.ഉദയ്പൂര്‍ ജില്ലയിലെ ഛോട്ടായിലാണ് സംഭവം. നവസര്‍ജന്‍ യാത്രയുടെ ഭാഗമായുണ്ടായ പൊതു സംവാദത്തില്‍ സംസാരിച്ച് മടങ്ങുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ അബദ്ധം. യുവാക്കളോട് സംവദിച്ചതിനുശേഷം അവിടെ നിന്നും പുറത്തിറങ്ങിയ അദ്ദേഹം സ്ത്രീകളുടെ ശൗചാലയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. അബദ്ധം മനസ്സിലാക്കി ഉടനെ തന്നെ പുറത്തിറങ്ങിയെങ്കിലും ചുറ്റുമുണ്ടായിരുന്ന മാധ്യമങ്ങളും ജനങ്ങളും സംഭവം ഏറ്റെടുത്തു.

OTHER SECTIONS