അനധികൃത സ്വത്ത് സമ്പാദനം: മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

By Sooraj Surendran.20 02 2020

imran-azhar

 

 

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരിക്കെ, അധികാരദുര്‍വിനിയോഗം നടത്തി ബന്ധുക്കളുടെയും ചില സുഹൃത്തുക്കളുടെയും പേരില്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് ശിവകുമാറിനെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ എന്‍ഫോഴ്സ്മെന്റ് വിഭാഗവും അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു. കേസിൽ ശിവകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം. രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍.എസ്. ഹരികുമാര്‍ എന്നിവരെ പ്രതി ചേർത്താണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചിരിക്കുന്നത്. ശിവകുമാര്‍ ഒഴികെയുള്ളവര്‍ക്ക് വരവില്‍ക്കവിഞ്ഞ സ്വത്തുണ്ടായിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി.

 

OTHER SECTIONS