റെയില്‍വേ പാല്‍ കൊണ്ട് പോകുന്നതിന് പുതിയ ടാങ്ക് വികസിപ്പിച്ചു

By praveenprasannan.25 05 2020

imran-azhar

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ പാല്‍ കൊണ്ടുപോകാന്‍ പുതിയ ടാങ്ക് വികസിപ്പിച്ചു. നിലവിലുള്ള ടാങ്കുകളേക്കാള്‍ 12 ശതമാനം അധികം സംഭരണശേഷിയും മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലും പോകാവുന്ന തരം ടാങ്കാണ് നിര്‍മ്മിക്കുന്നതെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചുളള ഉള്‍ഭിത്തിയാണ് പുതിയ ടാങ്കിന്. ഈ ടാങ്കില്‍ വേഗത്തിലും സുരക്ഷിതത്വത്തിലും പാല്‍ കൊണ്ടുപോകാനാവുമെന്ന് മന്ത്രി വ്യക്തമാക്കി.റെയില്‍വേ 44,660 ലിറ്റര്‍ സംഭരിക്കാവുന്ന പാല്‍ടാങ്കാണ് നേരത്തെ ഉപയോഗിച്ചിരുന്നത്. തദ്ദേശീയമായി നിര്‍മ്മിച്ചതാണ് പുതിയ ടാങ്ക്.

OTHER SECTIONS