ബെംഗളുരുവിലേക്ക് പുതിയ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു

By Sooraj Surendran .26 04 2019

imran-azhar

 

 

കൊച്ചി: കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് പുതിയ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. 8 മുതൽ ജൂണ്‍ 30 വരെയാണു സ്പെഷൽ സർവീസ്. കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോയന്പത്തൂർ, ഈറോഡ്, ബംഗാരപേട്ട്, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലാണ് ട്രെയിനിനു സ്റ്റോപ്പുള്ളത്. ഞായറാഴ്ചകളിൽ തിരുവനന്തപുരത്തുനിന്നു ബംഗളുരുവിലെ കൃഷ്ണരാജപുരത്തേക്കുള്ള സ്പെഷൽ ട്രെയിനാണ് സർവീസ് നടത്തുക. മടക്ക ട്രെയിൻ തിങ്കളാഴ്ച ഉച്ചയ്ക്കു 2നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 6ന് കൊച്ചുവേളിയിലെത്തും. 8 സ്ലീപ്പർ, 2 തേഡ് എസി, 2 ജനറൽ എന്നിങ്ങനെയാണു ട്രെയിനിലുണ്ടാകുക. കേരളം സമ്മർദം ശക്തമാക്കിയതോടെ ബെംഗളുരുവിലേക്ക് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചത്.

OTHER SECTIONS