ട്രെയിനുകൾ 'സ്പെഷ്യൽ' ടാഗ് നിർത്തലാക്കും; കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങുമെന്ന് ഇന്ത്യൻ റെയിവേ

By സൂരജ് സുരേന്ദ്രൻ .12 11 2021

imran-azhar

 

 

ന്യൂ ഡൽഹി: മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്കുള്ള 'സ്‌പെഷ്യല്‍' ടാഗ് നിര്‍ത്തലാക്കാൻ ഇന്ത്യന്‍ റെയില്‍വേ ഉത്തരവ് പുറപ്പെടുവിച്ചു.

 

ഇനി മുതൽ കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിൽ യാത്രക്കാർക്ക് യാത്ര ചെയ്യാം. യാത്രക്കാരുടെ സമ്മർദ്ദത്തെ തുടർന്നാണ് തീരുമാനം.

 

സാധാരണ നമ്പറില്‍ തന്നെ പ്രവര്‍ത്തിപ്പിക്കാമെന്നും കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും സോണല്‍ ഓഫീസര്‍മാര്‍ക്ക് വെള്ളിയാഴ്ച റെയില്‍വേ ബോര്‍ഡ് അയച്ച കത്തില്‍ അറിയിച്ചു.

 

കോവിഡിന്റെ പശ്ചാത്തലത്തിൽ ആദ്യം ദീര്‍ഘദൂര ട്രെയിനുകളും പിന്നീട് പാസഞ്ചര്‍ തീവണ്ടികള്‍ പോലും ഇത്തരത്തില്‍ സ്‌പെഷ്യല്‍ ടാഗോടെയാണ് ഓടിച്ചിരുന്നത്.

 

ടിക്കറ്റിന് അധിക തുക ഈടാക്കിയുള്ള ഈ സര്‍വീസ് സ്ഥിരം യാത്രികര്‍ക്കും സാധാരണക്കാര്‍ക്കും ഏറെ തലവേദന സൃഷ്ടിച്ചിരുന്നു.

 

OTHER SECTIONS