റെയിൽവേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ചു; ഇന്ന് മുതൽ ബാധകം

By സൂരജ് സുരേന്ദ്രന്‍.25 11 2021

imran-azhar

 

 

റെയിൽവേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ചു. അൻപത് രൂപയിൽ നിന്ന് പത്ത് രൂപയാക്കിയാണ് നിരക്ക് കുറച്ചത്.

 

പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

 

ഇതോടൊപ്പം രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്ത യാത്രക്കാർക്ക് റെയിൽവേയുടെ അൺറിസേർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് മൊബൈൽ ഫോൺ വഴി തന്നെ സീസൺ ടിക്കറ്റുകൾ എടുക്കാമെന്നും സെൻട്രൽ റെയിൽവേ അറിയിച്ചു.

 

ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ദാദർ, ലോക്മാന്യതിലക് ടെർമിനസ്, താനെ, കല്യാൺ, പൻവേൽ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 10 രൂപയായി കുറച്ചിട്ടുണ്ട്.

 

സെൻട്രൽ റെയിൽവേ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

 

OTHER SECTIONS