തലസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാൻ ആവശ്യപ്പെട്ട് യാത്രക്കാർ

By Chithra.30 07 2019

imran-azhar

 

തിരുവനന്തപുരം : തിരുവനന്തപുരത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം യാത്രക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു.

 

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത് എന്നാക്കി മാറ്റണം എന്നാണ് ഇവരുടെ ആവശ്യം. ഇത്തരത്തിൽ ഒരു മാറ്റം ഒരുപാട് നാളായി ജനങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്.

 

കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരത്തെ വടക്ക് ഭാഗത്തും നേമം സ്റ്റേഷൻ തെക്ക് ഭാഗത്തുമാണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം സെൻട്രലിൽ തിരക്ക് അനുഭവപ്പെടുമ്പോൾ കൊച്ചുവേളി സ്റ്റേഷനിലാണ് മിക്ക ട്രെയിനുകളും പ്രവർത്തിക്കുന്നത്.

 

കന്യാകുമാരി-തിരുവനന്തപുരം പാത വൈദ്യുതീകരിക്കുകയും ഇരട്ടിപ്പിക്കുകയും ചെയ്‌താൽ കൂടുതൽ ട്രെയിനുകൾ ഈ വഴി ഓടിത്തുടങ്ങുന്നതാണ്. തിരുവനന്തപുരം ജില്ലയിലേക്ക് വരുന്ന യാത്രക്കാർക്ക് കൂടുതൽ ഉപയോഗപ്രദമായിരിക്കും ഈ നടപടി.

 

നല്ലൊരു ശതമാനം ആളുകൾക്കും കൊച്ചുവേളി സ്റ്റേഷനും നേമം സ്റ്റേഷനും തലസ്ഥാന ജില്ലയിലാണെന്ന് അറിയില്ല. പേര് മാറ്റിയാൽ ജില്ലയിലെ സ്റ്റേഷനുകൾ എന്ന നിലയിൽ കുറച്ച് കൂടി ആളുകൾക്ക് ഈ സ്റ്റേഷനുകൾ പരിചിതമാകും.

OTHER SECTIONS