ഉച്ചയ്ക്കുശേഷം മഴ കനക്കും; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

By Preethi Pippi.21 10 2021

imran-azhar

 

തിരുവനന്തപുരം: ഉച്ചക്ക് ശേഷം മഴ കനക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജാഗ്രത വിടാതെ സൂക്ഷിക്കണം. എല്ലാ മുന്‍കരുതലുകളും ഇതിനോടകം തന്നെ സ്വീകരിച്ചിട്ടുണ്ടെന്നും റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ അറിയിച്ചു.

 

 

എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

തെക്കൻ തമിഴ്നാടിനടുത്ത് രൂപമെടുത്ത ചക്രവാതച്ചുഴിയാണ് മഴ വ്യാപകമാകാൻ കാരണമായത്. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിലും തെക്കു കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

 

 

OTHER SECTIONS