By Priya.22 05 2022
കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള നിയന്ത്രണം തുടരും. ആന്ധ്രാപ്രദേശിലെ റായല്‍സീമയ്ക്ക് സമീപത്ത് നിലനില്‍ക്കുന്ന ചക്രവാതചുഴിയാണ് മഴയ്ക്ക് കാരണം.സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.