കേരളത്തില്‍ ഇന്ന് അതിശക്തമായ മഴ;6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

By Priya.04 07 2022

imran-azhar

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

 

പത്തനംതിട്ട മുതല്‍ എറണാകുളം വരെയും പാലക്കാട്,വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീരമേഖലയിലുള്ളവര്‍ ജാഗ്രതപാലിക്കണം. കേരള,കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധന വിലക്ക് വ്യാഴാഴ്ച വരെ തുടരും.

 


 ശക്തമായ മഴയ്ക്ക് കാരണം കാലാവര്‍ഷക്കാറ്റുകള്‍ ശക്തി പ്രാപിക്കുന്നതിനൊപ്പം ജാര്‍ഖണ്ഡില്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴിയാണ്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

 

'

 

OTHER SECTIONS