'മഴക്കടുതികളെ സർക്കാർ നിസംഗതയോടെ നോക്കി നിന്നു'; സർക്കാരിനെ കടന്നാക്രമിച്ച് ലീഗും, ബിജെപിയും

By സൂരജ് സുരേന്ദ്രന്‍.22 10 2021

imran-azhar

 

 

തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് മുസ്ലിം ലീഗ് രംഗത്ത്.

 

ദുരിതബാധിതർക്ക് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ നല്കാൻ പോലും സർക്കാർ തയാറായിട്ടില്ല. മഴക്കടുതികളെ സർക്കാർ നിസംഗതയോടെ നോക്കി നിന്നതെന്നും ലീഗ് കുറ്റപ്പെടുത്തി.

 

ക്യാമ്പുകളിൽ കഴിയുന്നവർക്ക് തിരികെ പോകാനുള്ള ധനസഹായമെങ്കിലും സർക്കാർ നല്കാൻ തയാറാകണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

 

ഇതിനിടെ ബിജെപിയും സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി.

 

പ്രളയ സമയത്ത് കേന്ദ്രം അനുവദിച്ച 3000 കോടി എന്തു ചെയ്തുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ചോദിച്ചു.

 

സർക്കാരിന്റെ മെല്ലപ്പോക്കിൽ ഇനിയും വലിയ ദുരന്തങ്ങളാണ് കേരളം അഭിമുഖീകരിക്കാൻ പോകുന്നതെന്നും സുരേന്ദ്രൻ തുറന്നടിച്ചു.

 

ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഇപ്പോഴത്തെ അവസ്ഥയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

 

OTHER SECTIONS