സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

By Sooraj S.20 Jun, 2018

imran-azhar

 

 

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന്റെ പല ജില്ലകളിലും കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നു. തുടർന്ന് ഒട്ടേറെ നാശനഷ്ടങ്ങളും ജീവഹാനിയും സംഭവിച്ചു. ഇത്തരമൊരു സാഹചര്യത്തിലാണ് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയത്. മുന്നറിയിപ്പിനെ തുടർന്ന് മൽസ്യബന്ധന തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് തയ്യാറാക്കുന്നത്. വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ സുരക്ഷാ കർശനമാക്കിയിരിക്കുകയാണ്.