By Priya.22 05 2022
രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യാ നിയന്ത്രണ നിയമവും കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ. ഇന്ന് നടത്തിയ ഒരു റാലിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജ് താക്കറെ ഇക്കാര്യം ആവശ്യപ്പെട്ടത്. ഔറംഗബാദിന്റെ പേര് സംഭാജിനഗര്‍ എന്നാക്കി മാറ്റണമെന്നും താക്കറെ ആവശ്യപ്പെട്ടു.