സന്ദീപാനന്ദഗിരിക്കെതിരെ മീ ടു :രാത്രി കൂടെ തങ്ങാന്‍ നിര്‍ബന്ധിച്ചെന്ന് ആര്‍ട്ടിസ്റ്റ് രാജ നന്ദിനി

By anju.30 10 2018

imran-azhar

തിരുവനന്തപുരം : സന്ദീപാനന്ദ ഗിരിയ്‌ക്കെതിരെ മീ ടു ആരോപണവുമായി ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റും,എഴുത്തുകാരിയുമായ രാജ നന്ദിനി. ചിത്ര പ്രദര്‍ശനത്തിനു സ്‌പോണ്‍സര്‍ഷിപ്പ് തേടി ചെന്ന തന്നോട് സന്ദീപാനന്ദ ഗിരി മോശമായി പെരുമാറിയെന്നാണ് വെളിപ്പെടുത്തല്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് യുവതിയുടെ തുറന്നുപറച്ചില്‍.നേരത്തെ മറ്റൊരു യുവതിയും സന്ദീപാനന്ദ ഗിരിക്കെതിരെ രംഗത്ത് വന്നിരുന്നു.

 

ആരുമറിയാതെ ഒന്നിച്ചു ജീവിക്കാമെന്ന് സന്ദീപാനന്ദ അവരോട് പറഞ്ഞിരുന്നതായി ശ്രീജാ കുമാരി എന്ന യുവതി വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ നന്ദിനിയും രംഗത്തത്തെത്തിയിരിക്കുന്നത്.

 

സരോവരത്തിലെ റൂമിലാണ് താന്‍ സന്ദീപാനന്ദയെ കാണാന്‍ ചെന്നത്.എന്നാല്‍ സ്‌പോണസര്‍ഷിപ്പ് കിട്ടില്ലെന്ന് ഉറപ്പായതോടെ പോകാന്‍ തുടങ്ങിയ തന്റെ ചുമലില്‍ പിടിച്ച് ഒന്നിച്ച് അത്താഴം കഴിക്കാമെന്ന് പറഞ്ഞു.പറ്റില്ലെന്ന് പറഞ്ഞ് റൂമിനു പുറത്തെത്തിയപ്പോള്‍ ' ഇന്ന് പോകണോ ' എന്ന് ചോദിച്ചൊരു വിളി വന്നുവെന്നും കാതരമായ ആ വിളിക്ക് പിന്നില്‍ സന്ദീപാനന്ദയായിരുന്നുവെന്നുമാണ് രാജ നന്ദിനിയുടെ വെളിപ്പെടുത്തല്‍.

OTHER SECTIONS