രാജഗിരി എന്‍.ബി.ക്യു ഗ്രാന്റ് ഫിനാലെ ഡിസംബര്‍ 16 ന്

രാജഗിരി കോളേജ് ഒഫ് സോഷ്യല്‍ സയന്‍സസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി നടത്തുന്ന 14-ാമത് രാജഗിരി നാഷണല്‍ ബിസിനസ് ക്വിസ്സിന്റെ ഗ്രാന്റ് ഫിനാലെ ഡിസംബര്‍ 16ന് കാക്കനാട് രാജഗിരിവാലി ക്യാമ്പസില്‍.

author-image
Web Desk
New Update
രാജഗിരി എന്‍.ബി.ക്യു ഗ്രാന്റ് ഫിനാലെ ഡിസംബര്‍ 16 ന്

തൃക്കാക്കര: രാജഗിരി കോളേജ് ഒഫ് സോഷ്യല്‍ സയന്‍സസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി നടത്തുന്ന 14-ാമത് രാജഗിരി നാഷണല്‍ ബിസിനസ് ക്വിസ്സിന്റെ ഗ്രാന്റ് ഫിനാലെ ഡിസംബര്‍ 16ന് കാക്കനാട് രാജഗിരിവാലി ക്യാമ്പസില്‍. കോര്‍പ്പറേറ്റ്, കോളേജ്, സ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്ന് 6 വീതം 18 ടീമുകള്‍ ഫൈനലില്‍ മാറ്റുരയ്ക്കും. കോളേജ് വിഭാഗത്തില്‍ ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ള ടീമുകളും ഫൈനലില്‍ സ്ഥാനമുറപ്പിച്ചു.

രാജഗിരി എന്‍.ബി.ക്യു വിജയികളാകുന്ന കോര്‍പ്പറേറ്റ്, കോളേജ് വിഭാഗങ്ങളിലെ ടീമുകള്‍ക്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. സ്‌കൂള്‍ വിഭാഗത്തില്‍നിന്നുള്ള വിജയികള്‍ക്ക് ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് പുറമെ 10000 രൂപ ക്യാഷ് അവാര്‍ഡും ലഭിക്കും. രാജഗിരി എന്‍.ബി.ക്യു സമാപന സമ്മേളനത്തില്‍ വേണു രാജാമണി ഐ.എഫ്.എസ് മുഖ്യ അതിഥിയാകും. മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് nbq.rajagiri.edu സന്ദര്‍ശിക്കുക.

 

kochi education rajagiri