രാജമല ഉരുൾപൊട്ടലിൽ രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി ; മരണം 24 ആയി

By online desk .08 08 2020

imran-azhar

 

മൂന്നാര്‍: രാജമല പൊട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ നിന്ന് രണ്ടു മൃത ദേഹങ്ങൾ കൂടി കണ്ടെടുത്തു അതോടെ ആകെ മരണസംഖ്യ 24 ആയി. ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അതേസമയം പ്രദേശത്ത് ചെളിയും പാറക്കൂട്ടങ്ങളും നിൻറഞ്ഞു നിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എം.എം.മണി എന്നിവർ പെട്ടിമുടിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഡീന്‍കുര്യാക്കോസ് എംപി, എസ്.രാജേന്ദ്രന്‍ എംഎല്‍എ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

ഇനിയും 42 പേരെ മണ്ണിനടിയിൽ നിന്നും പുറത്തെടുക്കാനുണ്ട് ഇവരെ മണ്ണ് നീക്കി പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ് നാട്ടുകാരുടെ വലിയ ഒരു സ്നാഘം തന്നെ രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്

പോലീസും ഫയർ ഫോഴ്സും ദേശിയ ദുരന്ത നിവാരണ സംഘവും വനംഉദ്യോഗസ്ഥരും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്.വെള്ളിയാഴ്ച നടത്തിയ തെരച്ചിലില്‍ 17 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

OTHER SECTIONS